എരമംഗലം : വെളിയങ്കോട് ആനകത്ത് മേഖലാ റെസിഡെൻസ് അസോസിയേഷൻ നടത്തിയ ‘സൗഹൃദം-2025’ പുതുവർഷസംഗമം വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ഉദ്‌ഘാടനംചെയ്‌തു.അസോസിയേഷൻ പ്രസിഡന്റ് ലത്തീഫ് മാളിയേക്കൽ അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം എ.കെ. സുബൈർ മുഖ്യാതിഥിയായി. വാർഡംഗം പി. വേണുഗോപാൽ, അസോസിയേഷൻ രക്ഷാധികാരികളായ വി.കെ. ബേബി, വി.കെ. അക്ബർ, കെ.പി. മൊയ്‌തുണ്ണി, സുമതി ജനാർദ്ദനൻ, എം.വി. ഉമ്മർ, ഡോ. ഇജാസ്, വൈസ് പ്രസിഡന്റ് മുജീബ് കൊട്ടിലുങ്ങൽ, സെക്രട്ടറി കെ.പി. അലി തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളുമുണ്ടായി.