ചങ്ങരംകുളം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കുടുംബ സുരക്ഷാ പദ്ധതിയിൽ മരണമടഞ്ഞ കുമാരൻ സിത്താര (പൂജാ സ്റ്റോർ), സുലൈമാൻ (റാഹത്ത് ടീസ്റ്റാൾ) എന്നിവരുടെ കുടുംബത്തിന് 20,60,000 രൂപ സാമ്പത്തികസഹായം വിതരണംചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വർക്കിങ് പ്രസിഡന്റ് പി. കുഞ്ഞാവുഹാജി ഉദ്ഘാടനംചെയ്തു.ഇവരുടെ കുടുംബത്തിനു ചങ്ങരംകുളം യൂണിറ്റ് വൈസ് പ്രസിഡൻറ് പി.എം. സൈതലവി ഹാജി, ടി. കൃഷ്ണൻ നായർ തുടങ്ങിയവർ ഏറ്റുവാങ്ങി. പി.പി. ഖിലീദ് അധ്യക്ഷനായി.