എരമംഗലം:  സഹകരണ മേഖലയെ തകർത്ത ഗവർമെന്റ്കൾ ആണ് കേന്ദ്രവും കേരളവും ഭരിക്കുന്നത് എന്നും സാധാരണക്കാർക്കു ആശ്രയമായ സഹകരണ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് എതിരെ ജീവനക്കാർ പ്രതിരോധം തീർക്കണം എന്ന് അജയ് മോഹൻ അഭിപ്രായപെട്ടു.രാവിലെ പ്രകടനത്തോടെ ആരംഭിച്ച സമ്മേളനം യൂ ഡി എഫ് മലപ്പുറം ജില്ലാ ചെയർമാൻ പി ടി അജയ് മോഹൻ ഉത്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ്‌ ടി വി ഷബീർ ആദ്യക്ഷത വഹിച്ചു  അസിസ്റ്റന്റ് ഡയരക്ടർ (ഓഡിറ്റ് )ശ്രീ ജയേഷ് ക്ലാസ് നയിച്ചു. കല്ലാട്ടൽ ഷംസു,പി നൂറുദ്ധീൻ, ആലി മാറഞ്ചേരി, പി രാജാറാം, ആർ സോമവർമ്മ, സവിത സുരേഷ് പാട്ടത്തിൽ, ജാസിയ ടി പി, ഫൈസൽ സ്നേഹ നഗർ, സുനിൽ കുമാർ എം, ബജിത് കുമാർ ശശി പരിയപ്പുറം എന്നിവർ പ്രസംഗിച്ചു

തുടർന്ന് ഉച്ചക്ക് ശേഷം സംഘടന സമ്മേളനം കെ സി ഇ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി വി ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ചു. സിദീഖ് പന്താവൂർ, ഷാജി കാളിയത്തേൽ, രാമദാസ് പട്ടിക്കാട്, ഷിയാജ് വഴിക്കടവ്, പി ടി കാദർ, രവി എൻ, പ്രജീഷ് സി പി, ഷാനവാസ്‌ എം വി വിവേക് ഗോപാൽ ടി, ജിനിൽ മുക്കാല, എന്നിവർ പ്രസംഗിച്ചു.താലൂക്ക് പ്രസിഡന്റ്‌ ആയി നൂറുദ്ധീൻ പി ജനറൽ സെക്രട്ടറി ആയി വിജയനന്ദ് ടി പി ട്രെഷറർ ആയി ഫൈസൽ സ്നേഹ നഗർ എന്നിവരെയും വനിതാ ഫോറം ചെയർപേർസൺ ശ്രീജ പി. കൺവീനർ സൗമ്യ എന്നിവരെ തിരഞ്ഞെടുത്തു…

Related Post

Leave a Reply

Your email address will not be published. Required fields are marked *