തിരൂർ : അർബുദ ബോധവത്കരണത്തിനും പ്രതിരോധത്തിനും ഒന്നിച്ചു കൈകോർക്കണമെന്നും എങ്കിൽ ഈ വിപത്തിൽനിന്ന് നമുക്ക് രക്ഷനേടാമെന്നും മന്ത്രി വി. അബ്ദുറഹ്‌മാൻ. അർബുദപ്രതിരോധ ജനകീയ കാമ്പയിൻ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കുറുക്കോളി മൊയ്തീൻ എം.എൽ.എ. അധ്യക്ഷനായി. സബ് കളക്ടർ ദീലീപ് കെ. കൈനിക്കര, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ നസീബ അസീസ്, തിരൂർ നഗരസഭാധ്യക്ഷ എ.പി. നസീമ, ഡി.എം.ഒ. ഡോ. ആർ. രേണുക, ഡോ. വി. ഫിറോസ് ഖാൻ, ഡോ. എ.എം. ഉസ്‌മാൻകുട്ടി, ഡോ. അലിഗർ ബാബു, ഡോ. ടി.എൻ. അനൂപ്, ഡോ. കെ.കെ. പ്രവീണ, ഡോ. അസ്ഹർ, പി.എം. ഫസൽ, സി.ഡി.പി.ഒ. റംലാബീവി എന്നിവർ പ്രസംഗിച്ചു.