താനൂർ : പൂരപ്പുഴ നടുവത്തിതോട് വി.സി.ബി. കം ബ്രിഡ്ജ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്‌മാൻ നിർവഹിച്ചു.ഉപ്പുവെള്ളം കൃഷിസ്ഥലങ്ങളിലേക്ക് കയറുന്നതിനും കുടിവെള്ളത്തിൽ കലരുന്നതിനും ശാശ്വത പരിഹാരമായി ഈ പദ്ധതി മാറും. താനൂർ നഗരഭാധ്യക്ഷൻ റഷീദ് മോര്യ അധ്യക്ഷനായി.
പദ്ധതിക്കായി സൗജന്യമായി ഭൂമി നൽകിയ കാദർഹാജി, പി.ടി. ഫൈസൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.നഗരസഭാ ഉപാധ്യക്ഷ സി.കെ. സുബൈദ, സ്ഥിരം സമിതിയധ്യക്ഷ രാധിക ശശികുമാർ, കൗൺസിലർ പി. കൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.