എടപ്പാൾ : കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽ ഒന്നരക്കോടി രൂപ വകയിരുത്തി നിർമാണമാരംഭിച്ച എടപ്പാൾ അങ്ങാടിയിലെ സ്‌കിൽ ഡിവലപ്പ്‌മെന്റ് സെന്റർ പദ്ധതി പാതിവഴിയിൽ.ഷോപ്പിങ് കോംപ്ലക്‌സ് ആൻഡ് മിനി ഓഡിറ്റോറിയം, ട്രെയിനിങ് സെന്ററുകൾ തുടങ്ങിയവെയ്ക്കല്ലാമായി ആരംഭിച്ച കെട്ടിട നിർമാണം സ്തംഭിച്ചതോടെ കെട്ടിടം മാലിന്യം സൂക്ഷിക്കുന്ന കേന്ദ്രമായി മാറി.
പഞ്ചായത്തിലെ മത്സ്യ-മാംസമാർക്കറ്റ് പ്രവർത്തിച്ചിരുന്ന സ്ഥലമാണിത്.മാർക്കറ്റിലെ മാലിന്യങ്ങൾകൊണ്ട് പ്രദേശവാസികൾ പൊറുതിമുട്ടിയതോടെയാണ് മാർക്കറ്റ് മാറ്റി ഇവിടെ ഈ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. മാർക്കറ്റ് ഇവിടെനിന്ന് പോയതോടെ ഇപ്പോൾ അംശക്കച്ചേരിയിൽ റോഡരികിലാണ് പ്രവർത്തിക്കുന്നത്. കെട്ടിടംപണി നിലച്ചതോടെ ഹരിതകർമ സേന ശേഖരിച്ചു കൊണ്ടുവരുന്ന മാലിന്യം സൂക്ഷിക്കുന്ന സ്ഥലമായി ഇവിടംമാറി. റോഡരികിൽ പ്രവർത്തിക്കുന്ന മത്സ്യമാർക്കറ്റ് ശാസ്ത്രീയമായ വില്പനയും സംസ്‌കരണവും സാധ്യമാക്കി ഇവിടേക്കു മാറ്റാൻ സാധിക്കും.