ചങ്ങരംകുളം : മൂക്കുതല വടക്കുംമുറി എസ്.എസ്.എം.യു.പി/ സ്കൂളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവത്കരണക്ലാസ് നടത്തി. ‘മാറുന്ന തലമുറയും വഴി തെറ്റുന്ന ബാല്യവും’ എന്ന വിഷയത്തിൽ റിട്ട. ഡയറ്റ് ലക്ചറർ ഇക്ബാൽ എടയൂർ ക്ലാസെടുത്തു. പി.ടി.എ. പ്രസിഡന്റ് ദിനേഷ് കുമാർ അധ്യക്ഷനായി. സ്കൂൾ പ്രഥമാധ്യാപക൯ അബ്ദുൽ റസാഖ്, എം.ടി.എ. പ്രസിഡന്റ് ബിന്ദു, സ്റ്റാഫ് സെക്രട്ടറി ശാസ്ത്രശർമൻ, ജെബിൻ സി. ജെയ്സൻ തുടങ്ങിയവർ പ്രസംഗിച്ചു.