എടപ്പാൾ : ഒരുമാസമായി എടപ്പാളിൽ ഫുട്‌ബോൾ ലഹരി പകർന്നു നടന്ന ഇ.എസ്.എ. അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ആവേശകരമായ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അൽഷബാബ് മാണൂർ സ്പോൺസർ ചെയ്ത ഇസ്സ ഗ്രൂപ്പ് ചെർപ്പുളശ്ശേരി, കെ.എം.ജി. മാവൂരിനെ പരാജയപ്പെടുത്തി. വിജയികൾക്ക് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ ട്രോഫികൾ നൽകി. സ്വാഗതസംഘം ചെയർമാൻ നൗഫൽ തണ്ടിലം അധ്യക്ഷനായി. അഡ്വ. പി.പി. മോഹൻദാസ്, ഗോകുൽ ഗോപിനാഥ്, പി.ടി. അജയ്‌മോഹൻ, ഇബ്രാഹിം മൂതൂർ, കെ.എം. ലെനിൻ, സി.പി. ബാവഹാജി, പി.പി. ബിജോയ്, അസ്‌ലം തിരുത്തി, അക്ബർ എടപ്പാൾ എന്നിവർ പ്രസംഗിച്ചു.