എടപ്പാൾ : പൊൽപ്പാക്കര ഭഗവതീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം ഭംഗിയായി നടത്തുന്നതിനായി പൊന്നാനി സി.ഐ. ജലീൽ തോട്ടത്തിൽ യോഗം വിളിച്ചുചേർത്തു. പ്രസിഡന്റ് പി. പ്രശാന്ത് അധ്യക്ഷനായി. സുരേഷ് പൊൽപ്പാക്കര, ബാലകൃഷ്ണൻ പൊൽപ്പാക്കര, ധനരാജ്, സെക്രട്ടറി മോഹനൻ പള്ളശ്ശേരി, സുനിൽ പാണക്കാട്, സജയ് പൊൽപ്പാക്കര, അഖിലേഷ്, ഗിരീഷ്, മിഥുൻ എന്നിവർ പ്രസംഗിച്ചു.