എടപ്പാൾ : സെക്രട്ടേറിയറ്റിനുമുന്നിൽ ആശ വർക്കർമാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി തവനൂർ മണ്ഡലം കമ്മിറ്റി എടപ്പാളിൽ ഐക്യദാർഢ്യ സദസ്സ് നടത്തി.സംസ്ഥാന സമിതിയംഗം കെ.പി. രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി. സുജീഷ് അധ്യക്ഷനായി. പി.സി. നാരായണൻ, റജി കാലടി, എം. നടരാജൻ, കെ.പി. സുബ്രഹ്മണ്യൻ, പ്രേമ മണികണ്ഠൻ, കെ.പി. സജന, ലിജാ ഹരിദാസ്, എൻ.എം. പത്മ, ചന്ദ്രൻ മദിരശ്ശേരി എന്നിവർ പ്രസംഗിച്ചു.