എരമംഗലം : വിദ്യാർഥികളിൽ ഉൾപ്പെടെ വർധിച്ചുവരുന്ന ലഹരി വിപത്തിനെതിരേ അധ്യാപക കവചം തീർത്തു. കെഎസ്‌ടിഎ പൊന്നാനി ഉപജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് ലഹരി വിപത്തിനെതിരേ ബോധവത്‌കരണവുമായി അധ്യാപകർ ഇറങ്ങിയത്. ബസ് സ്റ്റാൻഡുകൾ, ഓഫീസുകൾ, സ്കൂൾ, കോളേജ് എന്നിവിടങ്ങളിലും ബോധവത്‌കരവുമായി അധ്യാപകരെത്തും.
കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ബോധവത്‌കരണ പരിപാടിക്ക് കെഎസ്‌ടിഎ പൊന്നാനി ഉപജില്ലാ അധ്യാപക ബ്രിഗേഡ് കൺവീനർ കെ. മനോരമ, ഉപജില്ലാ സെക്രട്ടറി കെ. സുഹറ, പ്രസിഡന്റ് ഇർഷാദ്, ഉപാധ്യക്ഷരായ ബിജി ഇട്ടൂപ്പ്, എം.കെ. ഷീബ, എക്സിക്യുട്ടീവ് അംഗങ്ങളായ വി. പ്രേമ, സിന്ധു, സാറാബി, സമീർ, ഷിജില, പി. അമ്പിളി തുടങ്ങിയവർ നേതൃത്വംനൽകി.