എടപ്പാൾ : ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകൾ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി എടപ്പാൾ റീജണൽ വർക്ക്ഷോപ്പിൽനിന്നും ജില്ലയിലെ വിവിധ യൂണിറ്റുകളിൽനിന്നും നീക്കംചെയ്തത് 5520 കിലോഗ്രാം അജൈവ മാലിന്യം.ക്ലീൻ കേരള കമ്പനിയും കെഎസ്ആർടിസിയും ചേർന്നാണ് മാലിന്യം നീക്കുന്നത്.അജൈവമാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ക്ലീൻ കേരള.
മാലിന്യ കൈമാറ്റത്തിന്റെ ഫ്ളാഗ് ഓഫ് എടപ്പാൾ ഡിപ്പോ വർക്‌സ് മാനേജർ ഇൻ ചാർജ് വി.കെ. സന്തോഷ് കുമാർ നിർവഹിച്ചു.കെഎസ്ആർടിസി സ്റ്റേറ്റ് കോഡിനേറ്റർ ജാൻസി വർഗീസ് അധ്യക്ഷനായി.ഡിപ്പോ എൻജിനീയർ ബി. ശ്യാം കൃഷ്ണൻ, സൂപ്രണ്ട് എം. ബിന്ദു, ജില്ലാ കോഡിനേറ്റർ റിജു, ക്ലീൻ കേരള ജില്ലാ മാനേജർ പി.എസ്. വരുൺ ശങ്കർ, സെക്ടർ കോഡിനേറ്റർമാരായ ഇ. ഫവാസ്, പി. പ്രത്യുഷ് നാഥ് എന്നിവർ പ്രസംഗിച്ചു.