പൊന്നാനി: പൊന്നാനി ഹാർബറിൽ കത്തി നശിച്ച ബോട്ടിന് നഷ്ടപരിഹാരം നൽകണമെന്ന് പൊന്നാനി ബ്ലോക്ക് മത്സ്യത്തൊഴിലാളി കോൺഗ്രസ് ആവശ്യപ്പെട്ടു. ബാങ്ക് വായ്പയെടുത്തും, സ്വർണ്ണം പണയം വച്ചും വാങ്ങിയ ബോട്ടാണ് കത്തി നശിച്ചത്. മത്സ്യത്തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർ ദുരിതമനുഭവിക്കുമ്പോഴാണ് ദുരൂഹ സാഹചര്യത്തിൽ നിർത്തിയിട്ട ബോട്ട് കത്തി നശിച്ചത്. കടലിൽ പോകുന്ന ബോട്ടുകൾക്ക് അഞ്ചുവർഷം മുൻപ് ലഭിച്ചിരുന്ന ഇൻഷുറൻസ് പരീരക്ഷ നിർത്തലാക്കിയതും മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വൻ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ബോട്ടുകൾ കടലിൽ വച്ച് അപകടം സംഭവിക്കുകയൊ, നശിച്ചു പോകുകയോ ചെയ്താൽ ബോട്ടുകൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നിയമ ഭേദഗതി ചെയ്യുവാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് കെപിസിസി സെക്രട്ടറി കെ പി നൗഷാദലി ആവശ്യപ്പെട്ടു. പൊന്നാനി ഹാർബറിൽ കത്തിയ ബോട്ടിന്റെ ഉടമ ഫിർദൗസിന്റെ വീട്ടിൽ എത്തിയതായിരുന്നു അദ്ദേഹം.ടികെ അഷറഫ്, എ പവിത്രകുമാർ, കെ ജയപ്രകാശ്, പി സക്കീർ, എച്ച് കബീർ, അയ്യൂബ് അഴിക്കൽ എന്നിവരും കെപിസി സെക്രട്ടറിയോടൊപ്പം ഉണ്ടായിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *