പൊന്നാനി : മാലിന്യ മുക്തനവ കേരളത്തിൻ്റെ സന്ദേശമുയർത്തി ഇഎംഎസ് എ കെ ജി ദിനത്തോടനുബന്ധിച്ച് പൊന്നാനി എം ഇ എസ് കോളേജ് ഗ്രൗണ്ട് പരിസരത്തെ മാലിന്യങ്ങൾ നീക്കി സിപിഐ എം. പൊന്നാനി സനത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ ഏഴ് മുതൽ പത്ത് വരെ നീണ്ട ശുചീകരണ യജ്ഞത്തിൽ നിരവധി പ്രവർത്തകർ പങ്കാളികളായി. നീക്കം ചെയ്ത പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വൃത്തിയാക്കി ഹരിത കർമ്മ സേനക്ക് കൈമാറി. സിപിഐ എം പൊന്നാനി ഏരിയ സെൻ്റർ എം എ ഹമീദ് ഉദ്ഘാടനം ചെയ്തു., ലോക്കൽ സെക്രട്ടറി കുഞ്ഞിമുഹമ്മദ് മാസ്റ്റർ, നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം,അഡ്വ: എ സുരേഷ്. എന്നിവർ നേതൃത്യം നൽകി. ലോക്കൽ കമ്മറ്റി അംഗങ്ങളായ അഡ്വ ഷിനോദ് . യു . എം മുഹമ്മദ് റാഫി. വി എം ബക്കർ. എ സക്കറിയ എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *