ചങ്ങരംകുളം : ചാലിശ്ശേരി സെയ്ന്റ് പീറ്റേഴ്സ് ആൻഡ് സെയ്ന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽനിന്ന് കുന്നംകുളം ആർത്താറ്റ് സെയ്ന്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിലേക്ക് വടക്കൻ മേഖലാ കാൽനട തീർഥയാത്ര നടത്തി.അഗതിയൂർ സെയ്ന്റ് ജോർജ് ചാപ്പൽ, കുന്നംകുളം താഴത്തെപാറ സെയ്ന്റ് തോമസ് ചാപ്പൽ എന്നിവയുടെ സംയുക്ത സ്വീകരണത്തിനുശേഷം വൈകീട്ടോടെ ആർത്താറ്റ് കബറിങ്കൽ എത്തിച്ചേർന്നു. തീർഥയാത്രയ്ക്ക് വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ, ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവരടങ്ങുന്ന മാനേജിങ് കമ്മിറ്റി നേതൃത്വംനൽകി. ചാലിശ്ശേരി സെയ്്ന്റ് പീറ്റേഴ്സ് ആൻഡ് സെയ്ന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽനിന്ന് കുന്നംകുളം ആർത്താറ്റ് സിംഹാസന പള്ളിയിലേക്ക് നടത്തുന്ന വടക്കൻ മേഖലാ കാൽനട തീർഥയാത്ര.