എടപ്പാൾ : തലമുണ്ട സി എം സി എൽ പി സ്കൂൾ എഴുപത്തിനാലാമത് വാർഷികാഘോഷവും 33 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന സിൽവി ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു. എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഗായികയും വയലിനിസ്റ്റുമായ മാളവിക പി സുന്ദർ വിശിഷ്ടാതിഥിയായിരുന്നു. പ്രധാന അധ്യാപിക ആശാ റഹ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി എ ഇ ഒ ഹൈദരാലി തുടങ്ങിയവർ ആശംസകൾ നേർന്നു. സ്വാഗതസംഘം ചെയർമാനും വാർഡ് മെമ്പറുമായ എ ദിനേശൻ സ്വാഗതവും പ്രോഗ്രാ0 കൺവീനർ സെറീന വിവി നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *