താനൂർ : മീനടത്തൂർ ചെറുമൂച്ചിക്കലിൽ നിർത്തിയിട്ടിരുന്ന കാറിൽ ജീപ്പിടിച്ച് അപകടം. ആർക്കും പരിക്കില്ല. ക്രിസ്ത്യൻ പള്ളിക്കു സമീപം ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. അമിതവേഗത്തിൽ വന്ന ജീപ്പ് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് 20 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു.