തിരൂർ : സ്കൂൾ അവധിക്കാലത്ത് കുട്ടികളുടെ പത്രവായന മുടങ്ങാതിരിക്കാൻ ‘കൂടെയുണ്ട് മാതൃഭൂമി’ പദ്ധതിയിലൂടെ പത്രം വീടുകളിലെത്തിച്ചു കൊടുക്കുകയാണ് മാതൃഭൂമി. തിരൂർ ബി.പി. അങ്ങാടി ജിഎംയുപി സ്കൂളിലെ വിദ്യാർഥികൾക്ക് പത്രംനൽകിയാണ് പദ്ധതി തുടങ്ങിയത്. 15 വിദ്യാർഥികൾക്ക് മാതൃഭൂമി ദിനപത്രവും 15 വിദ്യാർഥികൾക്ക് കുടയും വിതരണംചെയ്തു.പ്രകാശ് ഗ്യാസ് ഏജൻസിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര വിതരണോദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് പി.പി. അഷ്റഫ് ബാബു അധ്യക്ഷത വഹിച്ചു. മാതൃഭൂമി മലപ്പുറം സീനിയർ റീജണൽ മാനേജർ സി. സുരേഷ്‌കുമാർ ആമുഖഭാഷണം നടത്തി.
വാർഡംഗം അസ്മാബി, തൃപ്രങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുൾ ഫുക്കാർ, പ്രഥമാധ്യാപകൻ പി. സുരേന്ദ്രൻ, ഒഎസ്എ സെക്രട്ടറി കുഞ്ഞിബാവ, എസ്എംസി ചെയർമാൻ മുഹമ്മദ് ഷാഫി, വൈസ് ചെയർമാൻ സി.പി. രവി, പിടിഎ അംഗം ഗിരീഷ്‌കുമാർ, സീനിയർ അസിസ്റ്റന്റ് സ്മിത ബാബു, മാതൃഭൂമി ലേഖകൻ പ്രദീപ് പയ്യോളി, ഫീൽഡ് സ്റ്റാഫ് ഫയാസ് റഹ്‌മാൻ, വി. ഫിറോസ്, സി. ഖാലിദ് പി.കെ. മുഹമ്മദ് മുസ്തഫ, ടി.കെ. മുഹമ്മദ് സുഹൈബ്, കെ.ആർ. വിനീത് എന്നിവർ പ്രസംഗിച്ചു.