ചങ്ങരംകുളം : ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.ജി. മാരാർ അനുസ്മരണം നടത്തി. ബിജെപി സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അനീഷ് മൂക്കുതല അധ്യക്ഷത വഹിച്ചു. പ്രസാദ് പടിഞ്ഞാക്കര, ജനു പട്ടേരി, ഉദയൻ കോട്ടയിൽ, സുധാകരൻ നന്നംമുക്ക് എന്നിവർ പ്രസംഗിച്ചു.