താനൂർ : വെൽഫെയർ പാർട്ടി സംസ്ഥാനപ്രസിഡൻറ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ പദയാത്രയുടെ പ്രചാരണാർത്ഥം താനൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി. കോർമ്മാൻ കടപ്പുറത്ത് മണ്ഡലം പ്രസിഡൻറ് ഡോ. ജൗഹർലാൽ ജാഥാക്യാപ്റ്റൻ എ.പി. സലാമിന് പതാക കൈമാറി ഉദ്ഘാടനംചെയ്തു. സമാപന പൊതുയോഗം ചീരാൻ കടപ്പുറത്ത് ജില്ലാസെക്രട്ടറി അഷ്റഫ് വൈലത്തൂർ ഉദ്ഘാടനംചെയ്തു. പി.പി. ശുഹൈബ്, എ.പി. അബ്ബാസ്, കെ. ജാഫർ, റിയാസ് കുന്നുംപുറം, ഫർസാന, റഷീദ് പനങ്ങാട്ടൂർ തുടങ്ങിയവർ പ്രസംഗിച്ചു.