ചങ്ങരംകുളം : ജില്ലാ മുസ്‌ലിം ലീഗ് ട്രഷററും സംസ്ഥാന പ്രവർത്തകസമിതി അംഗവും യുഡിഎഫ് ജില്ലാ കൺവീനറുമായ അഷറഫ് കോക്കൂരിനെ കെഎംസിസി വീട്ടിലെത്തി ആദരിച്ചു.സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മത രംഗങ്ങളിൽ അൻപത് വർഷമായി നിറഞ്ഞു നിന്ന സേവനത്തിനാണ് അഷ്‌റഫ് കോക്കൂരിനെ ഷാർജ മലപ്പുറം ജില്ലാ കെഎംസിസി ആദരം നൽകിയത്. കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് സൈദ് മുഹമ്മദ് പൊന്നാട അണിയിച്ചു. ജില്ലാപ്രസിഡന്റ് ഹംസ തിരുനാവായ മൊമെന്റോ നൽകി. മുസ്‌ലിംലീഗ് പൊന്നാനി മണ്ഡലം ഭാരവാഹികളായ പി.പി. യുസഫലി, സി.എം. യൂസഫ് , ഷാനവാസ് വട്ടത്തൂർ, ഉമ്മർ തലാപ്പിൽ, കെഎംസിസി ജില്ലാസെക്രട്ടറി അഷ്‌റഫ് വെട്ടം, മുൻ സംസ്ഥാന സെക്രട്ടറി യാസീൻ വെട്ടം തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.