കുറ്റിപ്പുറം : നാലു പതിറ്റാണ്ടിലേറെക്കാലത്തെ സേവനത്തിനു ശേഷം കുറ്റിപ്പുറത്തുകാരുടെ പ്രിയപ്പെട്ട ‘പോസ്റ്റ്മേൻ’ ഗോപിയേട്ടൻ ബുധനാഴ്ച പടിയിറങ്ങി.കത്തുകളിലൂടെ വിശേഷങ്ങൾ കൈമാറിയിരുന്ന കാലഘട്ടത്തിന് മാറ്റംവന്നെങ്കിലും കാൽനടയായി തപാൽ ഉരുപ്പടികൾ സമയ കൃത്യതയോടെ വീടുകളിലും സ്ഥാപനങ്ങളിലും എത്തിക്കുന്ന ഗോപിയേട്ടൻ എന്ന എൻ.കെ. ഗോപിനാഥൻ (65) പഴയ തലമുറക്കൊപ്പം പുതുതലമുറയ്ക്കം ഏറെ പ്രിയപ്പെട്ടവനാണ്.1982 മേയ് മാസത്തിൽ ജി.ഡി.എസ്. ജീവനക്കാരനായി കുറ്റിപ്പുറം പോസ്റ്റ് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചതാണ് ഗോപിനാഥൻ.

പിന്നീട് കുറ്റിപ്പുറം ഉൾപ്പെടുന്ന തെക്കെ അങ്ങാടി ഭാഗത്തെ ഡെലിവറി ഏജന്റായി. തപാൽ വകുപ്പിലെ സംഘടനാ പ്രവർത്തന രംഗത്തും സജീവമായ ഗോപിനാഥൻ എഫ്എൻപിഒയുടെ മുന്നണിപ്പോരാളിയാണ്.ജിഡിഎസ് ജീവനക്കാരുടെ എഫ്എൻപിഒക്ക് കീഴിലുള്ള എൻ യുജിഡിഎസ്സിന്റെ സംസ്ഥാന വൈസ് പ്രസിഡന്റും തിരൂർ ഡിവിഷൻ ട്രഷററുമായിരുന്നു. തിരൂർ ഡിവിഷനിൽ എൻയുജിഡിഎസ്സിന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ പദവികളിൽ ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച നേതാവുമാണ്.മികച്ച ജൈവ കർഷകൻ കൂടിയാണ് ഗോപിനാഥൻ. ഭാര്യ: ശ്രീലത. മക്കൾ. ശ്രീനാഥ്, ശ്രീകല.

Related Post

Leave a Reply

Your email address will not be published. Required fields are marked *