എടപ്പാൾ : വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിൽ ഒപി വിഭാഗം പ്രവർത്തനം തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എം.എ. നജീബ് ഉദ്ഘാടനംചെയ്തു.ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ അക്ബർ പനച്ചിക്കൽ അധ്യക്ഷനായി. ഫസീല സജീബ്, ഹസൈനാർ നെല്ലിശേരി, കഴുങ്കിൽ മജീദ്, മെഡിക്കൽ ഓഫീസർ ഡോ. എം.എച്ച്. മുഹമ്മദ് ഫസൽ, ഭാസ്കരൻ വട്ടംകുളം, പത്തിൽ അഷ്റഫ്, സെക്രട്ടറി ആർ. രാജേഷ്, ഇ.എസ്. സുകുമാരൻ, ഹെൽത്ത് ഇൻസ്പെക്ടർ എം.ജി. സജീഷ് എന്നിവർ പ്രസംഗിച്ചു.