തിരൂർ : അനധികൃതമായി താമസിക്കുന്ന പാക് പൗരന്മാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി വെസ്റ്റ് ജില്ലാ കമ്മിറ്റി തിരൂർ സബ് കളക്ടറുടെ ഓഫീസിനു മുൻപിൽ ധർണ നടത്തി.മുൻ ജില്ലാ പ്രസിഡന്റ് രവി തേലത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ദീപ പുഴക്കൽ അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗീത മാധവൻ, കെ.കെ. സുരേന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം. പ്രതീഷ്, എൻ. അനിൽകുമാർ, മനോജ് പാറശ്ശേരി, ശശി കറുകയിൽ, പ്രിയേഷ് കാർക്കോളി, രവീന്ദ്രൻ ചക്കൂത്ത്, മല്ലിക തുടങ്ങിയവർ സംസാരിച്ചു.