കുറ്റിപ്പുറം : വീടുകളിൽ പുസ്തകം എത്തിക്കുന്ന വായനവസന്തം പരിപാടി കാലടി ഗ്രാമീണ വായനശാലയിൽ ആരംഭിച്ചു. വട്ടപ്പറമ്പിൽ അഭിരാമിക്ക് ആദ്യപുസ്തകം നൽകി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബഷീർ തുറയാറ്റിൽ ഉദ്ഘാടനം ചെയ്തു.വായനശാലാ പ്രസിഡന്റ് കെ.കെ. അപ്പു അധ്യക്ഷനായി. ലൈബ്രറി കൗൺസിൽ ഒരുക്കുന്ന പദ്ധതിയുടെ ഭാഗമായി വായനശാലയുടെ സമീപപ്രദേശങ്ങളിൽ നൂറു വീടുകളിൽ മാസംതോറും പുസ്തകങ്ങളെത്തിക്കും. ടി. ഉണ്ണിക്കൃഷ്ണൻ, പി. വേണുഗോപാൽ, കെ. അരവിന്ദാക്ഷൻ, സതീഷ് അയ്യാപ്പിൽ, പി. മോഹനൻ, പി.കെ. ബക്കർ, കെ. ഹരിദാസൻ, സി.വി. ചന്ദ്രൻ, കെ. സബിത തുടങ്ങിയവർ പ്രസംഗിച്ചു.