പൊന്നാനി : എംഇഎസ് പൊന്നാനി കോളേജ് അലംനൈ അസോസിയേഷൻ നിർമിക്കുന്ന പ്രൊഫ. എ.വി. മൊയ്തീൻകുട്ടി സ്മാരക അലംനൈ സെന്ററിന് തറക്കല്ലിട്ടു.കോളേജിലെ ഓഡിറ്റോറിയത്തിനോടു ചേർന്നുള്ള സ്ഥലത്ത് നിർമിക്കുന്ന കെട്ടിടത്തിന് വഖഫ് ബോർഡ് ചെയർമാനും പൂർവ വിദ്യാർഥിയുമായ അഡ്വ. എം.കെ. സക്കീറും മുൻ പ്രിൻസിപ്പൽ ഡോ. വി.കെ. ബേബി, ഒ.സി. സലാഹുദ്ദീൻ, കെ. ശങ്കര നാരായണൻ, സാഖിർ ഖാദിരി എന്നിവർ ചേർന്നാണ് തറക്കല്ലിട്ടത്.തറക്കല്ലിടൽച്ചടങ്ങിനു ശേഷം നടന്ന യോഗത്തിൽ കെ. ശങ്കരനാരായണൻ അധ്യക്ഷനായി.നാസിമുദ്ദീൻ കൊട്ടാരം പാട്ടിൽ, രുദ്രൻ വാരിയത്ത്, പി.വി. അയ്യൂബ്, സജീവ് ഭാസ്‌കർ, റസാഖ് കൂടല്ലൂർ, കെ. ഇമ്പിച്ചിക്കോയ, കെ.കെ. മുഹമ്മദ് ഇഖ്ബാൽ, നജീബ് കുറ്റിപ്പുറം, മഖ്ബൂൽ മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.