എടപ്പാൾ: ഉപജില്ലാ കലാമേളയ്ക്ക് ഇന്ന് സമാപനമാകും. മൂന്ന് ദിവസങ്ങളിലായി എടപ്പാള് ഗവ. ഹയര് സെക്കന്ഡറി സ്‌കൂളില് നടന്നു വരുന്ന കലോത്സവത്തിൽ 87 സ്‌കൂളുകളില് നിന്നായി 5000 ത്തോളം വിദ്യാര്ഥികളാണ് നാലുദിവസങ്ങളിലായി നടക്കുന്ന മേളയിൽ മാറ്റുരയ്ക്കുന്നത്.
കലാമത്സരത്തില് 11 വേദികളാണ് മത്സരം നടക്കുന്നത്.കലാമേളയുടെ സമാപന സമ്മേളനം കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്യും. വട്ടംകുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദീപ മണികണ്ടൻ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും ഹംസ്കാരിക രംഗത്തെ പ്രമുഖരും അധ്യാപകരും നാട്ടുകാരും സംബന്ധിക്കും .