താനൂർ : ഓപ്പറേഷൻ സിന്ദൂരിലൂടെ പാകിസ്താൻ ഭീകരതയെ അടിച്ചമർത്തിയ ധീര സൈനികർക്കും പ്രധാനമന്ത്രിക്കും അഭിവാദ്യങ്ങൾ അർപ്പിച്ച് മുൻ സൈനികരുടെയും ദേശസ്നേഹികളുടെയും നേതൃത്വത്തിൽ താനൂർ ശോഭപറമ്പിൽനിന്നാരംഭിച്ച ത്രിവർണ സ്വാഭിമാൻ യാത്ര താനൂർ ടൗണിൽ അവസാനിച്ചു.റിട്ട. സുബേദാർ രവീന്ദ്രൻ കൊക്കായിൽ ഉദ്ഘാടനം ചെയ്തു. ദീപ പുഴക്കൽ, കെ. ജനചന്ദ്രൻ, കെ. നാരായണൻ, എം. പ്രതീഷ്, എൻ. അനിൽകുമാർ, പ്രിയേഷ് കാർക്കോളി, പ്രവീൺ ചെട്ടിയാട്ടിൽ, രാജീവ് താനൂർ, ദിബീഷ് ചിറക്കൽ, ഹുസൈൻ വരിക്കോട്ടിൽ തുടങ്ങിയവർ അഭിവാദ്യങ്ങളർപ്പിച്ച് സംസാരിച്ചു.