താനൂർ : ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക എന്നീ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു നയിക്കുന്ന രാപകൽസമരയാത്രയ്ക്ക് താനൂരിൽ സ്വീകരണം നൽകി.താനൂർ നഗരസഭാധ്യക്ഷൻ റഷീദ് മോര്യ ഉദ്ഘാടനം ചെയ്തു. കെ. ഫാത്തിമ്മ ബീവി അധ്യക്ഷയായി. സാഹിത്യകാരി ഡോ. പി. ഗീത, സി.കെ. സുബൈദ, നസ്‌ല ബഷീർ, ഒ. രാജൻ, കെ. സലാം, കെ. സൽമത്ത്, ജാഥാംഗം കെ.പി. തങ്കമണി, പി. ശ്രീമതി തുടങ്ങിയവർ പ്രസംഗിച്ചു.