ചങ്ങരംകുളം:ലഹരി മുക്ത ചിയ്യാനൂർ വെസ്റ്റ് ഗ്രാമം’ എന്ന മുദ്രാവാക്യവുമായി ചിയ്യാനൂരില്‍ പ്രവൃത്തിക്കുന്ന ഗ്രാമം കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുടുംബ സംഗമവും ലഹരിക്കെതിരെ സെമിനാറും സംഘടിപ്പിച്ചു.ചിയ്യാനൂര്‍ മാങ്കുന്നത്ത് ക്ഷേത്ര ഗ്രൗണ്ടിൽ വെച്ച് നടന്ന പരിപാടി ചങ്ങരംകുളം എസ് എച്ഛ് ഒ ഷൈൻ ഉദ്ഘാടനം ചെയ്തു.ഷാനാവാസ് വട്ടത്തൂർ അധ്യക്ഷത വഹിച്ചു.പ്രമുഖ പരിപാടിയിൽ മോട്ടിവേഷൻ സ്പീക്കർ ഫിലിപ്പ് മമ്പാട് ക്ലാസ്സെടുത്തു.കെഎം ഹാരിസ് ,വാർഡ് മെമ്പർ തെസ്നി തുടങ്ങിയവർ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ചവര്‍ക്കും,മുഴുവന്‍ വിഷയങ്ങളിലും എപ്ളസ് നേടിയവര്‍ക്കും മറ്റു വിവിധ മേഖലയില്‍ വിജയം കൈവരിച്ചവര്‍ക്കും കൂട്ടായ്മയുടെ ഭാരവാഹികള്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു അനുമോദനവും നടത്തി.പ്രദേശത്തെ കുട്ടികള്‍ക്കായി അടുത്ത ദിവസം ആരംഭിക്കുന്ന ഫുട്ബോള്‍ ക്യാമ്പിന്റെ പ്രഖ്യാപനവും ചടങ്ങില്‍ വച്ച് നടത്തി.