പൊന്നാനി: പൊന്നാനി ഉപജില്ലാ കലോത്സവം സമാപിച്ചു.ഹയർ സെക്കൻഡറി വിഭാഗത്തിൽ എ.വി ഹയർ സെക്കൻഡറി സ്കൂൾ 261 പോയിന്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി. എംഇ എസ് ഹയർ സെക്കൻഡറി സ്കൂളിനാണ് രണ്ടാം സ്ഥാനം.ഹൈസ്കൂളിലും എ വി ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതായി.വിജയമായ, മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം പങ്കിട്ടു. യുപി വിഭാഗത്തിൽ എ യുപി എസ് അയിരൂരാണ് ഒന്നാമത്.
മാ റഞ്ചേരി ഗവ.ഹയർ സെക്കൻഡറി സ്കൂൾ രണ്ടാമതെത്തി.എല്‍ പി വിഭാഗത്തിൽ കെ ഇ എൽപി സ്കൂൾ ഈശ്വരമംഗ ലവും ഐഎസ്എസ് ഈഴുവ ത്തിരുത്തിയും ഒന്നാം സ്ഥാനം പങ്കിട്ടു. പള്ളപ്രം എഎംഎൽപി സ്കൂളിനാണ് രണ്ടാം സ്ഥാനം. സമാപന സമ്മേളനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.ടി എസ് ഷോജ അധ്യക്ഷയായി.നിഷാദത്ത്, സൈദ് പുഴ ക്കര, ബൽക്കീസ്, കെ സുഹ്റ വി ഇ. പി സക്കീർ ഹു സൈൻ, എം അബ്ദുൽ ജബ്ബാർ, കെ അബ്ദുൽ സമദ്, ദീപുജോൺ, ധന്യദാസ്, എ കരിമുള്ള, വി കെ മുഹമ്മദ് ഷബീർ, അൻവർ റഷീദ്, എം ടി മുഹമ്മദ് ഷരിഫ്, എം കെ എം അബ്ദുൽ ഫൈസൽ എന്നിവർ സംസാരിച്ചു.