സന്നിധാനത്തേക്ക് വരുന്ന തീർത്ഥാടകർ അനാചാരങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും മായം കലരാത്ത നെയ്യ് അഭിഷേകത്തിനായി എത്തിക്കണമെന്നും ക്ഷേത്രം തന്ത്രി അറിയിച്ചു.

മണ്ഡല പൂജക്കായി നട തുറന്ന ശേഷം ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹമാണ്. നാളെ അവധി ദിവസമായതിനാൽ തിരക്ക് വർധിക്കാൻ ആണ് സാധ്യതയെന്ന് ദേവസ്വം ബോർഡ് അധികൃതർ പറയുന്നു.

ഇപ്പോൾ സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പ ഭക്തരിൽ കൂടുതൽ പേരും തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നാണ് വിലയിരുത്തൽ. സന്നിധാനത്ത് എത്തുന്ന ഭക്തർക്ക് വിതരണം ചെയ്യാനായി 21 ലക്ഷത്തിലധികം ടിൻ അരവണയും അപ്പവും സ്റ്റോക്കുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

പ്രവേശനം പൂർണമായും വെർച്ചൽ ക്യു മുഖേന ആയതിനാൽ ഒരു ദിവസം പരമാവധി ഒരു ലക്ഷം പേർക്കാണ് ദർശനം നടത്താൻ കഴിയുക. ഇനിയുള്ള ദിവസങ്ങളിൽ തിരക്ക് വർധിക്കാനാണ് സാധ്യത. ഇന്നും നാളെയും അവധി ദിവസങ്ങൾ ആയതിനാൽ കൂടുതൽ തീർത്ഥാടകർ സന്നിധാനത്ത് എത്തും. തീത്ഥാടകർ മായം കലർത്താത്ത നല്ല നെയ്യ് മാത്രം അഭിഷേകത്തിനായി എത്തിക്കണമെന്നും തീർത്ഥാടകർ അനാചാരങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നും ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനർ പറഞ്ഞു .

Related Post

Leave a Reply

Your email address will not be published. Required fields are marked *