ചങ്ങരംകുളം : വിദ്യാർഥികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം, സാമ്പത്തിക കുറ്റകൃത്യങ്ങൾ, അസാന്മാർഗിക പ്രവണതകൾ തുടങ്ങിയവക്കെതിരേ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ചങ്ങരംകുളം മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ സമ്മറൈസ് മോറൽ സ്കൂളിനു തുടക്കമായി.നന്നംമുക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ മുസ്തഫ ചാലുപറമ്പിൽ ഉദ്ഘാടനംചെയ്തു.പ്രസിഡൻറ് സിനാൻ ബിൻ സലീം അധ്യക്ഷതവഹിച്ചു.അബ്ദുല്ല മാഞ്ഞാലി മുഖ്യപ്രഭാഷണം നടത്തി. കൂടാതെ ഭാരവാഹികളായ സ്റ്റുഡൻസ് ചങ്ങരംകുളം സെക്രട്ടറി അബ്ദുൽ ബാസിത്, ജമാൽ ആറ്റിങ്ങൽ, ഇഹ്സാൻ അമീൻ, ഷാദിൻ എന്നിവരും കുട്ടികളുമായി സംവദിച്ചു. പരിപാടി വ്യാഴാഴ്ച വരെ രാവിലെ ഒൻപതു മുതൽ 12 വരെ ഉണ്ടാകും.