എടപ്പാൾ : ജനത്തിരക്കേറിയ എടപ്പാൾ ടൗണിൽ മേൽപ്പാലം പണിതപ്പോൾ ഹ്രസ്വദൂര ബസുകളടക്കമുള്ള വാഹനങ്ങൾക്കു പോകാൻ അവശേഷിച്ച മൂന്നരമീറ്റർ മാത്രം വീതിയുള്ള റോഡിൽ യാത്ര ദുരിതം.ഈ റോഡിൽ ജൽ ജീവൻ മിഷൻ പദ്ധതിക്കായി പൈപ്പിടാൻ കീറിയ ചാൽ റിട്ടാർ ചെയ്യാത്തതാണ് ഇതിനു കാരണം.റോഡിന്റെ മധ്യത്തിലൂടെയുള്ള ഈ ചാലിലൂടെ മഴ പെയ്തതോടെ വെള്ളം കുത്തിയൊലിക്കുകയാണ്. റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് ചാലും റോഡും തിരിച്ചറിയുന്നില്ല. നടപ്പാതയില്ലാത്തതിനാൽ കാൽനടയാത്രക്കാരും ഇതിലൂടെ നടക്കാൻ ബുദ്ധിമുട്ടുന്നു. ഇതിനിടയിൽ എന്തെങ്കിലും അപകടമുണ്ടായാൽ മറുപടി പറയാനും ആരു മുണ്ടാവില്ല.പാലംപണി കഴിഞ്ഞ് നന്നായി പണിതിട്ട റോഡാണ് ഒരു വർഷത്തോളമായി പൊളിച്ച് ചാലാക്കിയിട്ടിട്ടുള്ളത്.ഗ്രാമീണ പാതയൊന്നുമല്ല, അത്രയേറെ തിരക്കുള്ള ഒരു ടൗണിലെ റോഡിന്റെ അവസ്ഥയ ഇതാണെങ്കിൽ മറ്റ് റോഡുകളുടെ അവസ്ഥയെന്താവും എന്നാണ് ഉയരുന്ന ചോദ്യം.