എടപ്പാൾ : ജൂണിൽ പാരിസിൽ നടക്കുന്ന ലോക പാരാ അത്‌ലറ്റിക് ഗ്രാന്റ്‌പ്രിയിലേക്ക് യോഗ്യത നേടി പൊന്നാനി സ്വദേശി മുഹമ്മദ് ബാസിൽ. 100 മീറ്ററിൽ ദേശീയ ചാമ്പ്യൻഷിപ്പിൽ ഒന്നാമനായതോടെയാണ് ബാസിൽ ലോക ചാമ്പ്യൻഷിപ്പിന് അർഹത നേടിയത്. ജന്മനാ വലംകൈ ഇല്ലെന്ന പരിമിതിയെ അതിജീവിച്ച് കുതിക്കുന്ന ബാസിൽ എല്ലാവർക്കും പ്രചോദനമാണ്. കായികാദ്ധ്യാപകനായ കെ വി അനസാണ് ഈ പ്രതിഭയെ തിരിച്ചറിഞ്ഞത്. തുടർന്ന് ബാസിലിനും എല്ലാ പിന്തുണയും നൽകിയ അനസിനും സ്പോർട്സ് മന്ത്രി വി അബ്ദുറഹിമാൻ അഭിനന്ദനങ്ങൾ നേർന്നു.പൊന്നാനി സ്വദേശിയായ ബാസിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ബിരുദ വിദ്യാർത്ഥിയാണ്.