തിരൂര്‍(മലപ്പുറം): തിരൂര്‍ നഗരസഭയിലെ തുമരക്കാവ് ആറാംവാര്‍ഡില്‍ പുലിയിറങ്ങിയതായി അഭ്യൂഹം. ചൊവ്വാഴ്ച രാവിലെ 11.30-ന് തുമരക്കാവ് പാടത്തിനടുത്ത പുത്തൂര്‍ മനയ്ക്ക് മുമ്പിലുള്ള റോഡിലൂടെ ഓട്ടോ ഓടിച്ച് വന്ന പുതുക്കനാട്ട് മുഹമ്മദ് അനീസ് പുലി നായയെ കടിച്ചു കാട്ടിലേക്ക് ഓടുന്ന രംഗം കണ്ടതായി പറയുന്നു.

താനാളൂര്‍ മൂന്നാംമൂലയിലേക്ക് ഓട്ടോയില്‍ പോകുന്നതിനിടെയാണ് ഈ രംഗം കണ്ടതെന്നാണ് അനീസ് പറയുന്നത്. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് തിരൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ രാമന്‍കുട്ടി പാങ്ങാട്ട്, കൗണ്‍സിലര്‍ പ്രസന്ന പയ്യാപ്പന്ത എന്നിവര്‍ സ്ഥലത്തെത്തി. സലാം അഞ്ചുടി, ഷെഫീഖ് ബാബു താനൂര്‍, ഉഷ തിരൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ടി.ഡി.ആര്‍.എഫ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. പോലീസിനെയും ഫോറസ്റ്റ് അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *