തിരൂർ : മന്ത്രി വി. അബ്ദുറഹ്‌മാന്റെ നേതൃത്വത്തിൽ നടത്തിയ ‘കിക്ക് ഡ്രഗ്സ് സേ യെസ് ടു സ്പോർട്സ്’ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ സംസ്ഥാനതല സമാപനത്തോടനുബന്ധിച്ച് തിരൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ കുരുന്നുകൾ അമ്മമാരുടെ മടിത്തട്ടിലിരുന്ന് ലഹരിക്കെതിരേ കളറിങ് നടത്തി. തിരൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്ക് പരിധിയിലെ അഞ്ചു വയസ്സിന് താഴെയുള്ള 3,000 കുഞ്ഞുങ്ങളാണ് ലഹരിക്കെതിരേ നിറംകൊടുത്തത്. മത്സരത്തിൽ ഐറിൻ ഫാത്തിമ ഒന്നാംസ്ഥാനവും മുഹമ്മദ് ഫാദിൽ രണ്ടാംസ്ഥാനവും മുഹമ്മദ് ഹമാസ് മൂന്നാംസ്ഥാനവും നേടി.