എടപ്പാൾ : സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 2024 ജൂലായ് ഒന്നുമുതൽ ലഭിക്കേണ്ട ശമ്പളപരിഷ്കരണം അടിയന്തരമായി നടപ്പാക്കണമെന്നും പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലി ക്കണമെന്നും ജോയിന്റ് കൗൺസിൽ മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാനസമിതി യംഗം കെ.സി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് സി.പി. അബ്ദുൽ ബഷീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം. ഗിരിജ, ജില്ലാ ജോയിന്റ് സെക്രട്ടറി അനന്തൻ കാട്ടയിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കെ. ഗോപാലകൃഷ്ണൻ, ടി.വി. സിംല, മേഖലാ സെക്രട്ടറി വി. രതീഷ് എന്നിവർ പ്രസംഗിച്ചു.