Breaking
Thu. Jun 18th, 2026

തിരൂർ : പൊതുയിടങ്ങളിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന തെരുവുനായകളെ മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവ്‌ വന്നിട്ടും നാട്ടിലും നഗരത്തിലും തെരുവുനായകൾ സജീവംതന്നെ. തെരുവുനായകളെ വന്ധ്യംകരണം നടത്താൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നഗരസഭ തെരുവുനായ വന്ധ്യംകരണത്തിന് വർഷങ്ങൾക്ക് മുൻപ് എബിസി സെന്റർ തുടങ്ങിയെങ്കിലും പിന്നീടത് പൂട്ടുകയായിരുന്നു. ഇതോടെ തെരുവുനായകൾ നഗരത്തിൽ പെറ്റുപെരുകി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തെരുവുനായയുടെ കടിയേറ്റ് നിരവധിപേർ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *