Breaking
Thu. Sep 10th, 2026

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല; പ്രതിദിന രോ​ഗികൾ പതിനായിരത്തിന് മുകളി‌ൽ, ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണവും ഉയർന്നു

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. പതിനായിരത്തിന് മുകളി‌ലാണ് പ്രതിദിന രോഗികളെന്നാണ് കണക്ക്. ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണവും കുത്തനെ ഉയർന്നു. ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം, വിദ്യാലയങ്ങ ളിലും പനി കണക്ക് ഉയർന്നു. രോഗികൾ കൂടുതലും പാലക്കാട്, തൃശൂർ, മലപ്പുറം, കാസർകോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *