Breaking
Fri. Sep 11th, 2026

ഫുട്‌ബോൾ അക്കാദമി സെലക്ഷൻ ട്രയൽസ് 12-ന്

ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഫുട്‌ബോൾ അക്കാദമിയിലേക്ക് 2026 വർഷത്തേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നു. 2012, 2013, 2014, 2015 വർഷങ്ങളിൽ ജനിച്ച ആൺകുട്ടികൾക്കാണ് അവസരം. സെപ്റ്റംബർ 12-ന് രാവിലെ എട്ടിന് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ സെലക്ഷൻ ട്രയൽസ് നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ ഫുട്‌ബോൾ കിറ്റ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം രക്ഷിതാക്കൾക്കൊപ്പം രാവിലെ എട്ടിന് അതത് കേന്ദ്രങ്ങളിൽ എത്തണം.
സെലക്ഷൻ കേന്ദ്രങ്ങളും ഫോൺ നമ്പറുകളും:
1. കോട്ടപ്പടി ഫുട്‌ബോൾ അക്കാദമി (9746986053)
2. താനൂർ ഉണ്ണ്യാൽ ഫിഷറീസ് സ്റ്റേഡിയം (9747701578)
3. ജി.എച്ച്.എസ്.എസ് എടപ്പാൾ (7907942967)
4. പെരിന്തൽമണ്ണ പി.ടി.എം കോളേജ് (9947421893)
5. അരീക്കോട് തെരട്ടമ്മൽ സ്റ്റേഡിയം (9746412541)
6. വള്ളിക്കുന്ന് പഞ്ചായത്ത് മിനി സ്റ്റേഡിയം (9037363560)

Related Post

Leave a Reply

Your email address will not be published. Required fields are marked *