Breaking
Tue. Sep 22nd, 2026

കേരളത്തിൽ എവിടെയും ചൂര മീനിൽ വിരയെ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം.

കേരളത്തിലെ ചൂര മീനിൽ വിര ഇല്ല. സമൂഹമാധ്യമങ്ങളിലെ പ്രചാരണം കണ്ടു ചൂര വാങ്ങി കഴിക്കാതിരിക്കേണ്ട. കേരളത്തിൽ നടത്തിയ പരിശോധനയിൽ എവിടെയും ചൂരയിൽ വിര കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രം വ്യക്തമാക്കി. ചൂര മീനിൽ അടിമുടി വിരകൾ കണ്ടെത്തിയെന്ന് കഴിഞ്ഞ ഏതാനും ദിവസമായി പ്രചാരണം ഉണ്ടായിരുന്നു. തെക്കൻ ബ്രസീലിലെ ഏതോ തീരത്ത് 53 ചൂരകളിലാണ് വിര കണ്ടത് എന്ന് പറയുന്നുണ്ടെങ്കിലും അത് തിരിച്ചടിയായത് കേരളത്തിലെ മത്സ്യതൊഴിലാളികൾക്കാണ്. കേരളത്തിലെ ഫിഷ് ലാൻഡിംഗ് സെന്ററുകളിൽ നിന്നും വിപണിയിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ സി എം എഫ് ആർ ഐ പഠനം നടത്തിയതിൽ മീനുകളിൽ ഒരു വിരയെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രോട്ടീൻ സ്രോതസുകളിൽ ഏറ്റവും മികച്ച ഒന്നായ ചൂരയിൽ ഒമെഗാ 3 പോളി അൺ സാച്ചുറേറ്റെഡ് ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തസമ്മർദം കുറക്കാനും ഹൃദയരോഗ്യം സംരക്ഷിക്കാനും തലച്ചോറിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും സഹായിക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *