ഇസ്‍ലാമിക പണ്ഡിതനും ജീവകാരുണ്യപ്രവർത്തകനും മുതിർന്ന ജമാഅത്തെ ഇസ്‍ലാമി നേതാവുമായ കെ.കെ. മമ്മുണ്ണി മൗലവി (82) അന്തരിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി അനാഥാലയങ്ങളുടെയും ജീവകാരുണ്യസ്ഥാപനങ്ങളുടെയും നെടുംതൂണായിരുന്നു.ഇന്ന് രാവിലെ ശാന്തപുരത്തെ വീട്ടലായിരുന്നു അന്ത്യം. മയ്യിത്ത് പൊതുദർശനത്തിനായി ഉച്ചക്ക് 1.30 മുതൽ ശാന്തപുരം അൽജാമിഅ കോൺഫറൻസ് ഹാളിലേക്ക് മാറ്റും. ദൂരെ നിന്ന് വരുന്നവർക്ക് ജനാസ നമസ്‍കാരത്തിനുള്ള സൗകര്യവും അവിടെയുണ്ടാകും. ഖബറടക്കം ഇന്ന് രാത്രി 10 മണിക്ക് ശാന്തപുരം മഹല്ല് ഖബർസ്ഥാനിൽ.

