പൊന്നാനി: ജൂനിയർ ചേമ്പർ ഇൻറർനാഷണൽ പൊന്നാനി ചാപ്റ്ററിന്റെ ഉദ്ഘാടനവും 2024 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും പൊന്നാനി അക്ബർ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സോൺ പ്രസിഡൻറ് ചിത്ര കെഎസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. മുൻ പ്രസിഡൻറ് സുഭാഷ് നായർ അധ്യക്ഷത വഹിച്ചു. ജെസിഐ പൊന്നാനി ചാപ്റ്ററിന്റെ 2024 ലെ പ്രസിഡണ്ട് ഖലീൽ റഹ്മാനെ മുൻ പ്രസിഡൻറ് സുഭാഷ് നായർ സത്യവാചകം ചൊല്ലിക്കൊടുത്ത് സ്ഥാനാരോഹണം നടത്തി. തുടർന്ന് അദ്ദേഹം സ്വീകാര്യത പ്രസംഗം നടത്തി 30 ഓളം പുതിയ മെമ്പർമാറെ സോൺ പ്രസിഡൻറ് ചിത്ര കെ എസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് മെമ്പർഷിപ്പ് എടുത്തു. ഗവേണിംഗ് ബോഡി മെമ്പർമാരെ പ്രസിഡൻറ് ഖലീൽ റഹ്മാൻ സത്യവാചകം ചൊല്ലിക്കൊടുത്തു സ്ഥാനാരോഹണം നടത്തി.
ചടങ്ങിൽ റിദ റഹ്മാൻ ജെ സി ഐ ക്രീഡ് ആൻഡ് മിഷൻ അവതരിപ്പിച്ചു. ജെ സി ഐ പൊന്നാനി ചാപ്റ്ററിന്റെ ടോബിപ് ഇൻഡസ്ട്രിയലിസ്റ്റ് അവാർഡിന് ആപ്കോ ബ്രാസ് ലാൻഡ് ഉടമ മൻസൂർ വി പി യും, ബിസിനസ് അവാർഡിന് ലക്കി ട്രേഡേഴ്സ് ഉടമ ഉമ്മുറുമാനും, പ്രൊഫഷണൽ അവാർഡിന് ലെഫ്ട്. ഡോ: തൗഫീഖ് റഹ്മാനും അർഹനായി അവർക്കുള്ള ആദരവും അവാർഡും സോൺ പ്രസിഡൻറ് ചിത്ര കെഎസ് നൽകി. ഔട്ട് സ്റ്റാൻഡിങ് യങ് പേഴ്സൺ അവാർഡിന് ഫിൻ സിമ്മിംഗ് നീന്തൽ ദേശീയ ഗോൾഡ് മെഡലിസ്റ്റ് ഹയാൻ ജാസിറും, ദേശീയ സ്കൂൾ അണ്ടർ 17 കേരള ടീം ക്യാപ്റ്റൻ മുഹമ്മദ് റിഷാദും, പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ഗോൾഡ് മെഡലിസ്റ്റ് മുഹമ്മദ് അൻസാറും അർഹരായി. അവർക്കുള്ള ആദരവും അവാർഡും സോൺ വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് ജംഷാദ് നൽകി. ജെ സി ഐ പൊന്നാനി ചാപ്റ്റർ 2024 വർഷത്തിൽ നടത്തുന്ന വിദ്യാഭ്യാസ പ്രോജക്ട് ആയ “ചലോ കലാലയ്”, ബിസിനസ് പ്രോജക്ട് ആയ “ബിസ് ഗ്രൊ” കമ്യൂണിറ്റി പ്രോജക്ട് ആയ “കൈത്തിരി” എന്നിവയുടെ ലോഗോ പ്രകാശനം നടന്നു. 2024 വർഷത്തേക്കുള്ള പ്രോഗ്രാം പ്ലാനർ പ്രകാശന കർമ്മവും മൂന്നു മാസത്തിൽ ഒരിക്കൽ പുറത്തിറങ്ങുന്ന ബുള്ളറ്റിന്റെ കവർപേജ് പ്രകാശനവും നടത്തി.
തസ്നി മാസ്റ്റർ ഓഫ് സെറിമണിയായ ചടങ്ങിൽ പ്രോഗ്രാം ഡയറക്ടർ മുസ്തഫ അലയൻസ് സ്വാഗതം ആശംസിച്ചു, സെക്രട്ടറി മുഹമ്മദ് ഫാസിൽ നന്ദി പ്രകാശിപ്പിച്ചു. സോൺ വൈസ് പ്രസിഡൻ്റ് അഡ്വ: ജംഷാദ് സോൺ ഡയറക്ടർ അബ്ദുൽ ബാസിത്, ട്രഷറർ മുസ്ഥാക് അഹമ്മദ് ഡോക്ടർ ഫവാസ് മുസ്തഫ, മുഹമ്മദ് അഷ്റഫ് പി കെ, ഉഷാപൂർണ്ണിമ, രമ്യ പ്രകാശ്, ഷിബു, ശ്രീജിത്ത്, ഷുഹൈമ, രോഷ്നി പാലക്കൽ എന്നിവർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പുതിയ പ്രസിഡന്റിന് എടപ്പാൾ ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വിദ്യാസ്മൃതി ആദരവ് നൽകിയത് നവ്യാനുഭവമായി. സോൺ ഗവേണിംഗ് ബോർഡ് മെമ്പർമാർ, മുൻ സോൺ ഭാരവാഹികൾ, വിവിധ ലോക്കൽ ഓർഗനൈസേഷൻ പ്രസിഡന്റുമാരും അംഗങ്ങളും, ജെസിഐ പൊന്നാനി ചാപ്റ്ററിന്റെ നേതാക്കളും മെമ്പർമാരും, അനുഭാവികളും കുടുംബാംഗങ്ങളും, മറ്റ് സാമൂഹിക സംഘടന ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.