എടപ്പാൾ: എടപ്പാൾ ഗവ. ഹൈസ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ വിദ്യാസ്മൃതി യാത്രയയപ്പ് നല്‍കി. പ്രധാനാധ്യാപകന്‍ വാസുദേവൻ മാഷ്, സതീഷ് മാഷ്, ഗീത ടീച്ചർ എന്നിവർക്കാണ് യാത്രയപ്പ് നല്‍കിയത്.

അംബേദ്കർ അവാർഡ് ജേതാവ് ഹയർ സെക്കൻഡറി പ്രിൻസിപ്പാൽ ഗഫൂർ മാഷ്, പി.ടി.എ. പ്രസിഡണ്ട് സുന്ദരൻപൊറുക്കര , മുൻ പി. ടി .എ .പ്രസിഡണ്ട് അഡ്വ:കബീർ കാര്യാട്ട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
വാഹനാപകടത്തില്‍ അന്തരിച്ച പി.ടി.എ. പ്രവര്‍ത്തക സമിതി അംഗമായിരുന്ന സുന്ദരൻ തൈക്കാടിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

പ്രസിഡൻ്റ്  നജ്‌മു എടപ്പാൾ അധ്യക്ഷത വഹിച്ചു.നസീബ് ക്യാപിറ്റൽ സ്വാഗതവും, സുമേഷ്ഐശ്വര്യ നന്ദിയും പറഞ്ഞു. മമ്മികോലക്കാട്ട്, കെ.എസ്.കെ. തങ്ങൾ,രഘുനാഥ് സിംപിൾ,സിദ്ദീഖ് പൊന്നാനി,ശ്രീകാന്ത്,ബിജു
തുടങ്ങിയവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *