പൊന്നാനി : പൊന്നാനി നഗരസഭയുടെ ഭിന്നശേഷി കലോത്സവം നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. ഉജ്ജ്വൽ ബാല അവാർഡ് ജേതാവ് ലൈന ഫെബിൻ മുഖ്യാതിഥിയായി. നഗരസഭാ ഉപാധ്യക്ഷ ബിന്ദു സിദ്ധാർത്ഥൻ, രജീഷ് ഊപ്പാല, ടി. മുഹമ്മദ് ബഷീർ, ഷീന സുദേശൻ, പി.വി. ലത്തിഫ്, ഫർഹാൻ ബിയ്യം, ധന്യ, ആയിഷാബി, പ്രജോഷ്, ശ്രീരാജ്, ജസീല, ജെറിൻ എന്നിവർ പ്രസംഗിച്ചു.