താനൂർ : പൊന്നാനി ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ഡോ. എം.പി. അബ്ദുസ്സമദ് സമദാനി ഹാർബറിൽ നിന്ന് നേതാക്കളോടൊപ്പം തലക്കടത്തൂരിലേക്ക് റോഡ് ഷോ നടത്തി.
താനൂർ ജങ്ഷൻ, മൂലക്കൽ, ദേവധാർ, പുത്തൻത്തെരു, ഒഴൂർ, താനാളൂർ, വൈലത്തൂർ, ഓവുങ്ങൽ വഴി തലക്കടത്തൂരിൽ റോഡിൽ സമാപിച്ചു.
വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥിയെ കാണാൻ നൂറുകണക്കിനുപേർ എത്തിയിരുന്നു. യു.ഡി.എഫ്. നേതാക്കളായ കെ.എൻ. മുത്തുക്കോയ തങ്ങൾ, ഒ. രാജൻ, അഡ്വ. പി.പി. ഹാരിഫ്, എം.പി. അഷറഫ്, പി. രത്നാകരൻ, ടി.വി. കുഞ്ഞൻ ബാവ ഹാജി, ഡോ. യു.കെ. അഭിലാഷ്, ഷാജി പച്ചേരി, പി. വാസുദേവൻ തുടങ്ങിയവർ നേതൃത്വം നൽകി