പൊന്നാനി : നാടകം, സിനിമ മേഖലയിലേക്ക് കലാകാരന്മാരെ സംഭാവന ചെയ്‌ത പൊന്നാനിയിലെ സർഗം നാടകവേദി ലോക നാടകദിനത്തിൽ നാടകവുമായി തെരുവിലിറങ്ങി. ജാതി, മതം, നിറം, പൗരവിവേചനം തുടങ്ങിയ നീറുന്ന പ്രശ്‌നങ്ങൾ പൊതുസമൂഹത്തിൽ എത്തിക്കുന്നതിനായി ‘നമ്മൾ ഇന്ത്യക്കാർ’ എന്ന സന്ദേശമുയർത്തിയാണ് സർഗം നാടകവേദി പ്രവർത്തകർ തെരുവുനാടകം അവതരിപ്പിച്ചത്.

പൊന്നാനി നിളയോരപാത, ജെ.എം. റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് നാടകം അരങ്ങേറിയത്.

അധ്യാപകനും നാടകപ്രവർത്തകനായ ഹബീബ് സർഗം രചനയും സംവിധാനവും നിർവഹിച്ച നാടകത്തിൽ നാടകവേദി പ്രവർത്തകരായ കെ. മുഹമ്മദ് റാദിൽ, എം.പി. ആക്കിഫ് സാദാത്ത്, കെ. സുഹൈൽ, മുഹമ്മദ് സഫ്‌വാൻ എന്നിവർ അഭിനയിച്ചു. ചമയവും സംഗീതവും ആർട്ടിസ്റ്റ് താജ് ബക്കർ നടത്തി.വിവിധ കേന്ദ്രങ്ങളിൽ അഡ്വ. മുഹമ്മദ് സുഹൈൽ, മുസ്തഫ സർഗം, സലാം ഒളാട്ടയിൽ, പ്രൊഫ. കെ.എം. ഇമ്പിച്ചിക്കോയ തങ്ങൾ, ബാബു താണിക്കാട്, അബ്ദുൽകലാം, ഷബീർ എന്നിവർ നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *