തിരുവനന്തപുരം: എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഇന്നുമുതൽ  തുടങ്ങും.

എസ്.എസ്.എൽ.സി.ക്ക് 70 ക്യാമ്പുകളിലായി 14,000 അധ്യാപകർ പങ്കെടുക്കും. ഹയർ സെക്കൻഡറിയിൽ 77 ക്യാമ്പുകളുണ്ട്. ഇതിൽ 25 എണ്ണം ഡബിൾ വാലുവേഷൻ ക്യാമ്പുകളാണ്. കാൽലക്ഷത്തോളം അധ്യാപകർ പങ്കെടുക്കും. ടി.എച്ച്.എസ്.എൽ.സി.യിലെ ഇരുപതിനായിരത്തോളം ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്താൻ രണ്ട്‌ ക്യാമ്പുകളൊരുക്കി. 110 അധ്യാപകർ പങ്കെടുക്കും.

 

Related Post

Leave a Reply

Your email address will not be published. Required fields are marked *