പൊന്നാനി : പൊന്നാനി, തിരുവനന്തപുരം, എറണാകുളം, കൊല്ലം, ആലപ്പുഴ, പാലക്കാട് കോഴിക്കോട്, കണ്ണൂർ എന്നീ ആശുപത്രികൾക്കാണ് തുക അനുവദിച്ചത്. പൊന്നാനിയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻവേണ്ടി 96,01800 രൂപയാണ് ആരോഗ്യ വകുപ്പ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം ഒ.പിയും പ്രസവവും നടക്കുന്ന പ്രധാന ആശുപത്രി കൂടിയാണ് പൊന്നാനി മാതൃ-ശിശു ആശുപത്രി. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മെഡിക്കൽ ഉപകരണങ്ങൾ ആശുപത്രിക്ക് കൈമാറാൻ കഴിയുമെന്ന് പി. നന്ദകുമാർ എം.എൽ.എ അറിയിച്ചു.